രാഷ്ട്രീയ പാർട്ടികളിൽ ചേരുന്ന വൈദികര്‍ സഭ ശുശ്രൂഷയിൽ നിന്ന് മാറിനിൽക്കണം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ

Published : Jan 05, 2024, 07:35 PM IST
രാഷ്ട്രീയ പാർട്ടികളിൽ ചേരുന്ന വൈദികര്‍ സഭ ശുശ്രൂഷയിൽ നിന്ന് മാറിനിൽക്കണം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ

Synopsis

ഹൃദയവേദനയോടെ ആണ് കല്പന പുറത്ത് ഇറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടി വരുന്ന പരാതികൾ അത്യധികം ദുഖിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

പത്തനംതിട്ട: വിവാദങ്ങളിൽ വൈദികർക്ക് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മ‍ര്‍ത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവ. വൈദികർ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതും പരസ്യമായി പ്രവർത്തിക്കുന്നതും വിഭാഗീയതക്ക് കാരണമാകും. അങ്ങനെ പ്രവർത്തിക്കുന്നവർ സഭ ശുശ്രുഷയിൽ നിന്ന് മാറി നിൽക്കണം. സഭാ തലത്തിൽ പരിഹരിക്കാതെയുള്ള പ്രശ്നങ്ങൾ മാത്രമേ കോടതിയിലേക്ക് പോകാവൂ. അച്ചടക്ക നടപടി എടുക്കുമ്പോൾ നീരസപ്പെട്ടിട്ട് കാര്യമില്ല. ഹൃദയവേദനയോടെ ആണ് കല്പന പുറത്ത് ഇറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടി വരുന്ന പരാതികൾ അത്യധികം ദുഖിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ