പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാ​ഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാ​ഗേഷിന്റെ വിശദീകരണം.

കണ്ണൂർ: കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാ​ഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാ​ഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാ​ഗേഷിന്റെ വിശദീകരണം. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming