
പത്തനംതിട്ട: റാന്നിയിൽ സിപിഎം പറഞ്ഞാൽ മത്സരിക്കുമെന്ന് ഓർത്തഡോക്സ് സഭാ വൈദികൻ ഫാ മാത്യൂസ് വാഴക്കുന്നം. മണ്ഡലത്തിൽ കുടുംബപരമായ വേരുകൾ ജയസാധ്യത ഉയർത്തും. മണ്ഡലത്തിന് പുറത്ത് നിന്ന് വരുന്നവരുടെ ലക്ഷ്യം പദവി മാത്രമാണ്. ഓർത്തഡോക്സ് സഭ മത്സരത്തെ എതിർക്കുമെന്ന് കരുതുന്നില്ല. മുൻപും സഭയിലെ വൈദികർ മത്സരിച്ചിട്ടുണ്ട്. വൈദികൻ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടമെന്നും ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു. ഇക്കാര്യം നിരവധി പാർട്ടി വേദികളിൽ പറഞ്ഞിട്ടുള്ളതാണ്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പള്ളിയിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്ന് മാത്രം ഓർത്താൽ മതിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.