മേപ്രാൽ പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

By Web TeamFirst Published Apr 27, 2019, 8:12 PM IST
Highlights

നിശ്ചയിച്ച ആരാധന സമയം കഴിഞ്ഞിട്ടും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിക്കുന്നു.

തിരുവല്ല: തിരുവല്ലയിലെ മേപ്രാൽ പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. നിശ്ചയിച്ച ആരാധന സമയം കഴിഞ്ഞിട്ടും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധിക്കുന്നു.

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂല കോടതി വിധിയുണ്ടെന്നും വിശ്വാസികൾക്ക് ആർക്ക് വേണമെങ്കിലും ശുശ്രൂഷകളിൽ പങ്കെടുക്കാമെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പ്രതികരിച്ചു. എതിർ വിഭാഗത്തിലെ വൈദികർ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ബിജു ഉമ്മൻ പറഞ്ഞു. അതിനിടെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു.

click me!