ഒടിടി സാധ്യതകൾ പരിചയപ്പെടുത്താൻ ഒടിടി കോൺക്ലേവ് കൊച്ചിയിൽ

Published : Oct 22, 2022, 07:25 PM IST
ഒടിടി സാധ്യതകൾ പരിചയപ്പെടുത്താൻ ഒടിടി കോൺക്ലേവ് കൊച്ചിയിൽ

Synopsis

പുതിയ കാലത്തിന്റെ മാധ്യമമായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറുമ്പോൾ,  ഒടിടിയുടെ സാധ്യതകൾ അവതരിപ്പിക്കുന്ന ഒടിടി കോൺക്ലേവ് ഒക്ടോബർ 28ന് കൊച്ചി ഹോളിഡേ ഇന്നിൽ നടക്കും

കൊച്ചി: പുതിയ കാലത്തിന്റെ മാധ്യമമായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറുമ്പോൾ,  ഒടിടിയുടെ സാധ്യതകൾ അവതരിപ്പിക്കുന്ന ഒടിടി കോൺക്ലേവ് ഒക്ടോബർ 28ന് കൊച്ചി ഹോളിഡേ ഇന്നിൽ നടക്കും. ഒടിടി കണ്ടന്റ്, ബിസിനസ് മേഖലകളെ പരിചയപ്പെടാനും ഡിജിറ്റൽ  സ്ട്രീമിങ്ങിന്റെ നവീന സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ഒടിടി കോൺക്ലേവ് അവസരമൊരുക്കും.

ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ, ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയൽ അഡ്വൈസർ എംജി രാധാകൃഷ്ണൻ, കെ -ഫാൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു- ഐഎഎസ്, ടാറ്റ എൽക്സി ഗ്ലോബൽ പ്രാക്ടീസ് ഹെഡ് അജയ് കുമാർ മെഹർ, പ്രമുഖ മാധ്യമ നിരൂപകൻ ഡോ. സിഎസ് വെങ്കിടേശ്വരൻ, ചലച്ചിത്ര നിർമാതാവും നടനുമായ പ്രകാശ് ബാരെ, സീ5 ഡയറക്ടർ (SVOD) വിനോദ് ജാഫ്രി, സോൺവേർ ടെക്നോളജീസ്  ചീഫ് മാർക്കറ്റിംഗ് മാഫീസർ സൌരവ് സോറൽ, എംഎസ്എൻ -നോക്കിയ സാലൂഷൻസിലെ ഒടിടി വിദഗ്ധനായ രാജീവ് ജോൺ, വിവിധ ഒടിടി ബ്രാൻഡുകളുടെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെയും ഐഎസ്പി - എംഎസ്ഓകളുടെയും മേധാവികൾ തുടങ്ങിയവർ ഒടിടി കോൺക്ലേവിൽ പങ്കെടുക്കും.

സിനിമ, മറ്റു കണ്ടന്റുകൾ തുടങ്ങിയവ ഒടിടിയിൽ മാർക്കറ്റ് ചെയ്യുന്നതെങ്ങനെ, ഒടിടി തുറക്കുന്ന ബിസിനസ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് കോൺക്ലേവിലെ മുഖ്യ ഫോക്കസ്, കേരളവിഷൻ ബ്രോഡ്ബാൻഡ്, കേബിൽസ് കാൻ പ്രസാധകരായ കേരള ഇൻഫോ മീഡിയ എന്നിവർ സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് മീഡിയാ പാർട്ണർ. ടെക്നോളജി പാർട്ണർ സോൺവേർ ടെക്നോളജീസാണ്. - മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്ക് ഇത്രമാണ് ഒടിടി കോൺക്ലേവിൽ പങ്കെടുക്കുവാൻ കഴിയുക. www.keralainfomedia.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും