ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണം,തിയറ്റർ റിലീസ് കഴിഞ്ഞ് ഒടിടിക്ക് നൽകുന്ന സമയ പരിധി നീട്ടണം-ഫിയോക്

Published : Jul 26, 2022, 06:59 AM IST
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണം,തിയറ്റർ റിലീസ് കഴിഞ്ഞ് ഒടിടിക്ക് നൽകുന്ന സമയ പരിധി നീട്ടണം-ഫിയോക്

Synopsis

ഇങ്ങനെപോയാൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്. സിനിമകൾ ഒ ടി ടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരഗണിച്ചിരുന്നില്ല

കൊച്ചി : ഒ ടി ടി പ്ലാറ്റ്ഫോമുകളെ (ott platforms)നിയന്ത്രിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി തീയറ്റർ ഉടമകളുടെ(theatre owners) സംഘടനയായ ഫിയോക്ക്(FEUOK). തീയറ്റർ റിലീസിന് 42 ദിവസത്തിന് ശേഷം ഒ ടി ടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ കൊച്ചിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും

പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴി‍ഞ്ഞാൽ ഒ ടി ടിയിൽ എത്തുന്ന സ്ഥിതിയാണ്. ചില സിനിമകൾ കരാർ ലംഘിച്ച് ഇതിലും കുറ‍‍ഞ്ഞ ദിവസങ്ങളിൽ ഒ ടി ടിക്ക് നൽകുന്നു. ഇത് തീയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റർ അനുഭവം നൽകുന്ന സിനിമകൾക്ക് മാത്രമാണ് ആളുകൾ തീയറ്ററിൽ വരുന്നത്. ഇങ്ങനെപോയാൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരും. സിനിമകൾ ഒ ടി ടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരഗണിച്ചിരുന്നില്ല

സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇവരുമായി സഹകരിക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. തീയറ്റർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ ഇറങ്ങിയ കുറി എന്ന ചിത്രത്തിന് ഫ്ലക്സി ചാർജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫ്ലക്സി ചാർജിന് സർക്കാർ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ