ഖുല ചൊല്ലിയ ഭാര്യക്ക് കോടതിയുടെ അപ്രതീക്ഷിത വിധി! ഭർത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് കുടുംബ കോടതി

Published : Oct 16, 2026, 01:55 PM IST
Ottappalam Family Court

Synopsis

ഇസ്ലാമിക നിയമപ്രകാരം 'ഖുല' വഴി വിവാഹമോചനം നേടുന്ന ഭാര്യ, ഭർത്താവ് നൽകിയ മഹറും പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബകോടതി വിധിച്ചു. രാജ്യത്ത് തന്നെ അപൂർവ്വമായ ഈ വിധി പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവിന് അനുകൂലമായാണ് പ്രസ്താവിച്ചത്. 30 ദിവസത്തിനകം ഇവ തിരികെ നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടാനും ഉത്തരവുണ്ട്.

ഒറ്റപ്പാലം: ഇസ്ലാമിക വ്യക്തിനിയമപ്രകാരം 'ഖുല' ചൊല്ലി ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഭാര്യ, ഭർത്താവിൽ നിന്ന് കൈപ്പറ്റിയ മഹറും വിവാഹ സമയത്ത് ലഭിച്ച പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബകോടതിയുടെ വിധി. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള അപൂർവ്വവും നിർണ്ണായകവുമായ വിധിയാണിത്. പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവിന് അനുകൂലമായാണ് തിരുവേഗപ്പുറ സ്വദേശിയായ ഭാര്യക്കെതിരെ കോടതി ഉത്തരവിട്ടത്.

ഭാര്യയാണ് കുടുംബബന്ധത്തിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇസ്ലാമിക നിയമം സ്ത്രീക്ക് അനുവദിക്കുന്ന അവകാശമായ ഖുല വഴി വിവാഹബന്ധം വേർപെടുത്തി ഭർത്താവിന് നോട്ടീസ് അയച്ചത്. തുടർന്ന് ഭർത്താവ്, താൻ വിവാഹസമയത്ത് ഭാര്യക്ക് നൽകിയ മഹറും ആഭരണങ്ങളും മറ്റ് പാരിതോഷികങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയെയും ഭാര്യമാതാവിനെയും എതിർകക്ഷികളാക്കി ഒറ്റപ്പാലം കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

ഇസ്ലാമിക നിയമപ്രകാരം ഭർത്താവിന് നൽകിയിട്ടുള്ള 'തലാഖ്' എന്ന അവകാശത്തിന് തുല്യമായി സ്ത്രീക്ക് നൽകിയിട്ടുള്ളതാണ് 'ഖുല'. തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്ന ഭർത്താവ് 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. മുസ്ലീം സ്ത്രീ ഖുല പ്രകാരം ബന്ധം വേർപെടുത്തിയാൽ ഇസ്ലാമിക വിവാഹമോചന നിയമപ്രകാരം ഭർത്താവിന് മഹറും കൂടെ നൽകിയ പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് അനുശാസിക്കുന്നുണ്ട്. ഇതടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.

വിധിയനുസരിച്ച് ഭാര്യ അഞ്ച് പവൻ വിവാഹപാരിതോഷികം നൽകണം. വിവാഹ സമയത്ത് ഭർത്താവ് ഭാര്യക്കു നൽകിയ ആറുപവൻ ആഭരണങ്ങളും തിരികെ നൽകണം. വിധി തീയതി മുതൽ 30 ദിവസത്തിനകം ഇവ തിരികെ ഭർത്താവിന് തിരികെ നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ ഭാര്യയുടെ സ്വത്തുവകകളിൽ നിന്ന് തുക കണ്ടുകെട്ടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹർജിക്കാരനായ ഭർത്താവിന് വേണ്ടി ഷാഹുൽ ഹമീദ് അസോസിയേറ്റ്സിലെ ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ഷാഹുൽ ഹമീദ് പി.ടി., അഡ്വ. ഷംല ഹസ്സൻ, അഡ്വ. അഖിൽ കൃഷ്ണൻ, അഡ്വ. അൻസാർ സി.പി. എന്നിവർ ഹാജരായി. ഭർത്താക്കന്മാർക്ക് അനുകൂലമായി വരുന്ന വളരെ അപൂർവ്വമായ ഈ വിധി കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഇത്തരത്തിൽ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസിൽ അതിവേ​ഗ നീക്കം; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
ജപ്പാനിൽ ട്രെയിൻതട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാർക്ക് കൈമാറി, അപകടം നടന്നത് സെപ്റ്റംബർ 2 ന്