Kerala Police;രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ  അംഗീകാരം   ഒറ്റപ്പാലം സ്റ്റേഷന്

Published : Jun 07, 2022, 10:33 AM ISTUpdated : Jun 07, 2022, 10:39 AM IST
Kerala Police;രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ  അംഗീകാരം   ഒറ്റപ്പാലം  സ്റ്റേഷന്

Synopsis

അവാര്‍ഡ് പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം  .കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍, ക്രമസമാധാന പാലനം.തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നില്‍

പാലക്കാട്; കേരള പോലീസിന് അഭിമാനമായി ദേശിയ പുരസ്കാരം. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ   അംഗീകാരം   ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ലഭിച്ചു..2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്  തിരഞ്ഞെടുതത്..കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍, ക്രമസമാധാന പാലനം.തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നിൽക്കുന്നു. 

പുരസ്കാര വിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ചു.പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

കൊൽക്കത്ത പൊലീസിന് നെക്‌സോൺ ഇവികൾ നൽകി ടാറ്റ മോട്ടോഴ്‌സ്

 17 ടാറ്റ നെക്‌സോൺ ഇവികളെ കൊൽക്കത്ത പോലീസ് തങ്ങളുടെ ഔദ്യോഗിക വാഹനവ്യൂഹത്തിലേക്ക് ഉൾപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾക്കു പകരം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ സ്ഥാപിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ഇലക്ട്രിക് എസ്‌യുവികൾ ചേർത്തത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പോലീസ് അത്‌ലറ്റിക് ക്ലബ്ബിൽ കൊൽക്കത്ത പോലീസ് സംഘടിപ്പിച്ച ചടങ്ങില്‍ ബോണറ്റിൽ നീല വരകളും വശങ്ങളിൽ കൊൽക്കത്ത പോലീസിന്റെ ബാഡ്‍ജിംഗും ഉള്ള ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ചെയ്‍തു. സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വീഡിയോയും പങ്കിട്ടു.

2021-ൽ കൊൽക്കത്ത പോലീസ്, നെക്സോണ്‍ ഇവി വാടകയ്‌ക്കെടുക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ ഇതിനായി 8.82 കോടി രൂപ കൊൽക്കത്ത പോലീസിന് അനുവദിച്ചു. ഗതാഗതത്തിനും പട്രോളിംഗിനും ഉപയോഗിക്കുന്ന ഡീസൽ വാഹനങ്ങൾ ക്രമേണ ഒഴിവാക്കുന്നതിനായി സെപ്റ്റംബറിൽ അവർ 226 നെക്‌സോൺ ഇവികൾ തങ്ങളുടെ വാഹന ശ്രേണിയില്‍ ചേർത്തിരുന്നു. ഈ ഇലക്ട്രിക് എസ്‌യുവികൾ എട്ട് വർഷത്തേക്ക് പാട്ടത്തിനെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ കവര്‍ച്ച;യുവാവ് പോലീസ് പിടിയില്‍

 

സ്വന്തം വീട്ടിൽ യുവാവ് നടത്തിയ മോഷണത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയാണ് സനീഷ് കവര്‍ന്നത്. പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവർത്തികൾ. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടിൽ തന്നെ മോഷണത്തിനായി കയറിയത്.

വീടിന്‍റെ പിൻവശത്തെ ഗ്രില്ല് തകര്‍ത്ത് സനീഷ് അകത്ത് കയറി. കൈയിൽ കടലാസ് കൈയ്യുറ ധരിച്ച് ഫിങ്കര്‍ പ്രിന്‍റ് പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മുറികളിലെ അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിട്ടു. തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്‍റെ അടയാളം നിലത്ത് പതിപ്പിച്ചു. മുളക് പൊടിയും വിതറി. പ്രൊഫഷണല്‍ കള്ളന്‍മാരുടെ എല്ലാ തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്‍റെ മോഷണം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവർച്ചയെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.

ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന്  സനീഷ് പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാൻഡ് ചെയ്തു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'