പൊതുജന സേവനരം​ഗത്തെ നൂതനാവിഷ്കരണത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ഒആർസിക്ക്

Published : Oct 02, 2019, 10:33 PM ISTUpdated : Oct 02, 2019, 10:35 PM IST
പൊതുജന സേവനരം​ഗത്തെ നൂതനാവിഷ്കരണത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ഒആർസിക്ക്

Synopsis

വിവിധ വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ​ഗൃഹാന്തരീക്ഷത്തിലും എങ്ങനെ ഇടപെടൽ നടത്തണമെന്ന് സംബന്ധിച്ച് 20941 അധ്യാപകരെയും 1031 ഒആർഡി നോഡൽ അധ്യാപകരെയും 220 സ്കൂൾ കൗൺസിലർമാരെയും 6639 രക്ഷിതാക്കളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന സേവനരം​ഗത്തെ നൂതനാവിഷ്കരണത്തിനുള്ള അവാർഡ് വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിക്ക് ലഭിച്ചു. കുട്ടികൾ നേരിടുന്ന സ്വഭാവി-വൈകാരിക, പഠന, മാനസികാരോ​ഗ്യ-സാമൂഹിക വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതിയാണിത്.

2010-ൽ ഐജി പി വിജയന്റെ നേതൃത്വത്തിലാണ് ഒആർസി പദ്ധതി തുടങ്ങിയത്. കുട്ടികള്‍ക്ക് ശാസ്ത്രീയമായ പരിചരണവും സഹരക്ഷാകർത്തൃത്വവും ഒരുക്കികൊണ്ടാണ് ഒആർസി പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 304 സർക്കാർ-എയഡഡ് സ്കൂളുകളിലും പട്ടിക വർ​ഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡൽ റസിഡൽഷ്യൽ സ്കൂളികളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

വിവിധ വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ​ഗൃഹാന്തരീക്ഷത്തിലും എങ്ങനെ ഇടപെടൽ നടത്തണമെന്ന് സംബന്ധിച്ച് 20941 അധ്യാപകരെയും 1031 ഒആർഡി നോഡൽ അധ്യാപകരെയും 220 സ്കൂൾ കൗൺസിലർമാരെയും 6639 രക്ഷിതാക്കളെയും പരിശീലിപ്പിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി ഡോ. കെഎം എബ്രാഹാം, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു, ഐടി സെക്രട്ടറി എം ശിവശങ്കരൻ, ഉദ്യോ​ഗസ്ഥ ഭരണ പരിഷാകാര സെക്രട്ടറി കെ ​ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിനായി ഒആർസിയെ തെര‍ഞ്ഞെടുത്തത്.   
 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം