
തിരുവനന്തപുരം: കർണാടകയിലെ മൈസൂർ ഹുൻസൂരിൽ വച്ച് അപകടത്തിൽപെട്ട ബംഗളൂരു-പെരിന്തൽമണ്ണ റൂട്ട് കല്ലട ബസിനെതിരെ യാത്രക്കാരി രംഗത്ത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അപകടത്തിൽ പരിക്കേറ്റ അമൃതാ മേനോൻ ആരോപിക്കുന്നു. വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ലെന്നാണ് അമൃതയുടെ സാക്ഷ്യപ്പെടുത്തൽ. പരിക്കേറ്റ ശേഷം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയ കല്ലട ബസ്സും അമിതവേഗത്തിലായിരുന്നു എന്ന് യാത്രക്കാരി ആരോപിക്കുന്നു.
"
''ബസിന്റെ ഡ്രൈവറുടെ തോന്നിവാസം കൊണ്ടുണ്ടായ ആക്സിഡന്റാണിത്. കല്ലട ബസ് രാത്രി ഒൻപതരയ്ക്കാണ് ബാംഗ്ലൂരിൽ നിന്നും എടുക്കുന്നത്. ഞങ്ങളെല്ലാവരും ബസ്സിൽ കയറി കുറച്ച് നേരം കഴിഞ്ഞപ്പോൾ മുതൽ ഡ‍്രൈവർ ഓവർസ്പീഡിലായിരുന്നു. കിടക്കുന്ന സമയത്തും അങ്ങോട്ടുമിങ്ങോട്ടും ഇളകിയാണ് നമ്മൾ കിടന്നിരുന്നത്. ബസ്സിനുള്ളിലെ പാസഞ്ചേഴ്സ് ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു, ഫാമിലിയും പ്രെഗ്നന്റ് ആയിട്ടുള്ള സ്ത്രീയും കുട്ടികളുമൊക്കെയുള്ള ബസ്സാണ്. മെല്ലെ ഓടിക്കണം എന്ന്. അപ്പോൾ അയാൾ പറഞ്ഞ മറുപടി, നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല, ഞങ്ങൾ പോകുന്ന റോഡാണ് എന്ന് പറഞ്ഞ് അവർ തിരിച്ചുവിട്ടു. അതിന് ശേഷം രാത്രി ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളിൽ പലരും കിടന്നുറങ്ങുകയായിരുന്നു. മിക്കവരും അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായിരിക്കുന്നതെന്ന്.'' അമൃത മേനോൻ വീഡിയോയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam