ഇനി ഫ്ലൈ ഓവര്‍ കയറേണ്ട; ശബരിമലയില്‍ ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിക്കും

Published : Mar 15, 2025, 01:04 AM IST
ഇനി ഫ്ലൈ ഓവര്‍ കയറേണ്ട; ശബരിമലയില്‍ ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിക്കും

Synopsis

വിഷുപൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കി. ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്താനുള്ള സൗകര്യമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കൽപ്പുര കയറി ദർശനം നടത്താം. പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കും.

വിഷുപൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇരുമുടിയില്ലാതെ ദർശനംനടത്തുന്നവർക്കായി മറ്റൊരുവഴിയും ക്രമീകരിച്ചിട്ടുണ്ട്.

ശബരിമല മാസ്റ്റർ പ്ലാനിൽ പറഞ്ഞ നേരിട്ടുള്ള ദർശനം നടപ്പാക്കുന്നതിനെ കുറിച്ച് കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് ദേവസ്വം ബോർഡ് സജീവമായി ചർച്ച തുടങ്ങിയത്. തന്ത്രിയുടെയും ഹൈക്കോടതിയുടെയും  അനുമതിയോടെയാണ് ഇപ്പോഴത്തെ പരീക്ഷണം.

Read More:ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കും, ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും, ശബരിമലയിൽ മാറ്റമുണ്ടാകില്ല
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാങ്ങിയത് കിലോയ്ക്ക് ആയിരം രൂപ നിരക്കിൽ, വിൽക്കുന്നത് കിലോയ്ക്ക് 25000 രൂപയ്ക്ക്; രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി
മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം