അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താൻ സര്‍ക്കാര്‍; ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഡിജിപിയോട് ആവശ്യപ്പെട്ടു

Published : Mar 15, 2025, 12:19 AM IST
അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താൻ സര്‍ക്കാര്‍; ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഡിജിപിയോട് ആവശ്യപ്പെട്ടു

Synopsis

പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കും. ഈ പട്ടികയില്‍ നിന്നും മൂന്ന് പേരെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 30 വർഷം സർവീസ് പൂർത്തിയാക്കിയ ആറ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിധിൻ അഗർവാൾ, റാവഡാ ചന്ദ്രശേഖർ, യോഗേഷ്ഗുപ്ത
മനോജ് എബ്രഹാം, സുരേഷ് രാജ്, എംആര്‍ അജിത് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ വിശദാംശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 30 നാണ് നിലവിലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. 

പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കും. ഈ പട്ടികയില്‍ നിന്നും മൂന്ന് പേരെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുക്കും. ഈ മൂന്ന് പേരില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ അന്തിമമായി തിരഞ്ഞെടുക്കുക. ഏപ്രിൽ മാസം അവസാനമായിരിക്കും സര്‍ക്കാര്‍ കേന്ദ്രത്തിന് പട്ടിക കൈമാറുക.

Read More:സ്വർണാഭരണ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞു വന്നു, കൃത്യമായ പ്ലാൻ എക്സിക്യൂഷൻ; പൊലീസിന്‍റെ തന്ത്രത്തിൽ കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം