തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍; ഇന്നുതന്നെ മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയണം

Published : Oct 03, 2019, 12:55 PM ISTUpdated : Oct 03, 2019, 05:09 PM IST
തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍;  ഇന്നുതന്നെ മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയണം

Synopsis

ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്ന് നഗരസഭയും വ്യക്തമാക്കിയിരുന്നു.  

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാനുള്ള സമയം നീട്ടിനല്‍കില്ലെന്ന  തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുയാണ് സബ് കളക്ടര്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍  സമയം നല്‍കില്ലെന്ന് നഗരസഭയും വ്യക്തമാക്കിയിരുന്നു.

നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ളത്  326 അപ്പാർട്ട്മെന്‍റുകളാണ്. ഇതില്‍ 103 എണ്ണത്തില്‍ നിന്നുമാത്രമാണ്  ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ സമയം ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്.  ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താൽകാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും.

സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം മരട് ഫ്ലാറ്റ് കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് തച്ചങ്കരി പറഞ്ഞു. കുറ്റകൃത്യം തെളിഞ്ഞു ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതിയെന്നും മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാര്‍. ആവശ്യമെങ്കിൽ നഗരസഭ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. കേസ് ക്രൈംബ്രാഞ്ചിന്‍റെ തൊപ്പിയിലെ പൊൻതൂവൽ ആകുമെന്നും ടോമിൻ തച്ചങ്കരി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല
916 മുദ്രയുള്ളതിനാൽ മൂന്നിടത്ത് ആർക്കും സംശയം തോന്നിയില്ല, നാലാം തവണ കുടുങ്ങി; മുക്കുപണ്ട പണയ തട്ടിപ്പിൽ അറസ്റ്റ്