വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം,  ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ

By Web TeamFirst Published May 10, 2021, 7:17 PM IST
Highlights

വയനാട് ജില്ലയിൽ ഓക്സിജൻ എത്തിക്കേണ്ട കോഴിക്കോട് ഏജൻസിക്ക് ഓക്സിജൻ ലഭിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്നും ഇത് പരിഹരിച്ച് രാത്രിയിൽ തന്നെ ഓക്സിജൻ എത്തുമെന്നും ഡിഎംഒ അറിയിച്ചു. 

വയനാട്: കാസർകോടിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം. കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് ഓക്സിജൻ ക്ഷാമം നേരിടുന്നത്. ഓക്സിജൻ ആവശ്യമുള്ള നാല് രോഗികളായിരുന്നു ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർക്ക് നാല് പേർക്കുമായി വൈകുന്നേരം വരെയുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. പ്രതിസന്ധി രൂക്ഷമായതോടെ വെൻറിലേറ്ററിലുള്ള രണ്ട് രോഗികളെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി താൽക്കാലിക പരിഹാരം സ്വീകരിച്ചു. 

കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ന് രാത്രിക്കു മുൻപ് പരിഹാരം കാണുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ ഓക്സിജൻ എത്തിക്കേണ്ട കോഴിക്കോട് ഏജൻസിക്ക് ഓക്സിജൻ ലഭിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്നും ഇത് പരിഹരിച്ച് രാത്രിയിൽ തന്നെ ഓക്സിജൻ എത്തുമെന്നും ഡിഎംഒ അറിയിച്ചു. 

 

click me!