ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്; 'കൂടുതലായൊന്നും വെളിവായിട്ടില്ല'; തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Published : Sep 27, 2024, 06:54 PM IST
ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്; 'കൂടുതലായൊന്നും വെളിവായിട്ടില്ല'; തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Synopsis

4 പേരുണ്ടെന്ന് മകൻ പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്നും  അച്ഛൻ പൊലീനോടും കോടതിയോടും വ്യക്തമാക്കി.  

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കുറ്റപത്രത്തിലെ വസ്തുതകളിൽ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോർട്ട്. കേസിൽ 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെ പൊലീസ് തുടരന്വേഷണം  നടത്തുകയായിരുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് 3 പേർ ചേർന്നാണെന്ന കണ്ടെത്തലിൽ സംശയമില്ലെന്ന് അച്ഛൻ മൊഴി നൽകി. 4 പേരുണ്ടെന്ന് മകൻ പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്നും  അച്ഛൻ പൊലീനോടും കോടതിയോടും വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്; 'അതിജീവിതക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്