മിൽമ ചെയ‍ർമാൻ പി.എ ബാലൻ മാസ്റ്റ‍ർ അന്തരിച്ചു

Published : Jul 10, 2021, 12:04 PM IST
മിൽമ ചെയ‍ർമാൻ പി.എ ബാലൻ മാസ്റ്റ‍ർ അന്തരിച്ചു

Synopsis

സഹകരണ മേഖലയിൽ 45  വർഷത്തിലേറെ പ്രവർത്തിച്ച  ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം  മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. 

തൃശ്ശൂർ:  മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു.  74 വയസ് ആയിരുന്നു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഏറെ നാളായി ചികത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ അവിണിശ്ശേരി സ്വദേശിയാണ്.   

സഹകരണ മേഖലയിൽ 45  വർഷത്തിലേറെ പ്രവർത്തിച്ച  ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം  മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. സഹകരണ മേഖലയിൽ 45  വർഷത്തിലേറെ പ്രവർത്തിച്ച  ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം  മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980  ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു. ഇന്ന്   3000 ൽ പരം  ക്ഷീരസഹകരണ സംഘങ്ങളും  10 ലക്ഷത്തിലേറെ ക്ഷീരകർഷകരും, 3000 കോടിയിലേറെ വിറ്റുവരവും ഉള്ള  കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ്‌ ബാലൻ മാസ്റ്റർ . 

കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ പി എ ബാലൻ , അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയൻ മെംബർ  എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 2013 ൽ  ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച്  അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008 ലെ  മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നേരത്തെ പെരിഞ്ചേരി എ.എൽ പി സ്ക്കൂൾ അധ്യാപകനായിരുന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 ന്

റിട്ടയേർഡ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ, രശ്മി ഷാജി എന്നിവ‍ർ‌ മക്കളാണ്. മരുമക്കൾ - ഷാജി ബാലകൃഷ്ണൻ(ദുബായ്), മഞ്ജു രഞ്ജിത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്