'അസംബന്ധ പ്രചരണങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവൾ'; വീണയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് റിയാസ്

Published : Jun 15, 2022, 10:46 AM ISTUpdated : Jun 15, 2022, 11:40 AM IST
'അസംബന്ധ പ്രചരണങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവൾ'; വീണയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് റിയാസ്

Synopsis

''ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ..''

തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.  ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. 2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് നടന്നത്. 

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് വിവാഹ വാർഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
 എന്റെ പ്രിയപ്പെട്ടവൾ ❤️

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. തൻ്റെ പേരിൽ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തെന്നും എത്ര കേസുകൾ തൻ്റെ പേരിൽ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. സ്വപ്നയുടെ വാക്കുകൾ - എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല.

കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്