
കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രനെ ഗുരുതരാവസ്ഥയിൽ. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുൻപാണ് ബാലചന്ദ്രനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ട് ദിവസം മുൻപ് അദ്ദേഹത്തിന് രോഗം മൂർച്ഛിക്കുകയായിരുന്നു,
ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറ്റർ സഹായം തേടിയിരിക്കുകയാണ് ഡോക്ടർമാർ. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി. ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ ഇടമുറപ്പിച്ചത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു.
2012-ൽ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗ്ഗീസ് ചേക്കവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി. ബാലചന്ദ്രൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam