'പരാതി ഒത്തുതീര്‍ക്കണമെന്ന് പറഞ്ഞിട്ടില്ല', മന്ത്രി വിളിച്ചത് പാര്‍ട്ടി പ്രശ്നം പരിഹരിക്കാനെന്ന് പി സി ചാക്കോ

Published : Jul 21, 2021, 11:37 AM ISTUpdated : Jul 21, 2021, 11:39 AM IST
'പരാതി ഒത്തുതീര്‍ക്കണമെന്ന് പറഞ്ഞിട്ടില്ല', മന്ത്രി വിളിച്ചത് പാര്‍ട്ടി പ്രശ്നം പരിഹരിക്കാനെന്ന് പി സി ചാക്കോ

Synopsis

'മന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്'.

തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. ശശീന്ദ്രന്‍ ഫോണ്‍ ചെയ്തത് പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാന്‍ ആണെന്നാണ് പി സി ചാക്കോയുടെ നിലപാട്. മന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ സംഭാഷണത്തില്‍ പറഞ്ഞിട്ടില്ലെന്നും  പി സി ചാക്കോ പറഞ്ഞു. 

പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ രാജിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ച ശശീന്ദ്രന്‍, പാർട്ടി പ്രശ്നത്തിലാണ് ഇടപെട്ടതെന്ന് ആവർത്തിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൌസിലെത്തി ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു. പറയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സഭാ സമ്മേളനത്തിന് മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നുവേന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം