യുഡിഎഫിലേക്കില്ല, എൻഡിഎയുമായി ചർച്ച നടത്തുന്നുണ്ട്; ഉമ്മൻചാണ്ടിയുടേത് പൊയ്മുഖമാണെന്നും പി സി ജോർജ്

Web Desk   | Asianet News
Published : Feb 27, 2021, 09:17 AM ISTUpdated : Feb 27, 2021, 09:25 AM IST
യുഡിഎഫിലേക്കില്ല, എൻഡിഎയുമായി ചർച്ച നടത്തുന്നുണ്ട്;  ഉമ്മൻചാണ്ടിയുടേത് പൊയ്മുഖമാണെന്നും പി സി ജോർജ്

Synopsis

 ഉമ്മൻചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്. എൻഡിഎയുമായി ചർച്ച നടത്തുന്നുണ്ട്. തീരുമാനം  മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   

കോട്ടയം: യുഡിഎഫ് നേതാക്കൾ വഞ്ചകരാണെന്ന് പി സി ജോർജ് എംൽഎ. താൻ യുഡിഎഫിലേക്കില്ല. ഉമ്മൻചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്. എൻഡിഎയുമായി ചർച്ച നടത്തുന്നുണ്ട്. തീരുമാനം  മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മൻചാണ്ടിക്ക് ഭയമാണ്.  ഉമ്മൻചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മൻചാണ്ടിക്കെതിരെ താൻ  വെളിപ്പെടുത്തലുകൾ നടത്തും. കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടും

യുഡിഎഫ് നേതാക്കന്മാർക്ക് മര്യാദയില്ല. നാല് മാസം മുൻപ് യുഡിഎഫ് നേതാക്കൾ തന്നെ മുന്നണിയിൽ ചേരാൻ സമീപിച്ചിരുന്നു. കോട്ടയത്തുൾപ്പടെ യുഡിഎഫിന് തിരിച്ചടിയുണ്ടാകും. താൻ ജനപക്ഷസ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം