'സ്വാഗതം ചെയ്താല്‍ ആലോചിക്കാം'; യുഡിഎഫ് പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ്

By Web TeamFirst Published Jan 2, 2021, 8:09 PM IST
Highlights

പിണറായി വിജയന്‍റെ ഭരണത്തിന്‍റെ പോരായ്മകൾ പറയാൻ ആരുമില്ല. ജോസ് കെ മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികേടിലാക്കുമെന്നും പി സി ജോർജ്ജ് പറഞ്ഞു. 

കോട്ടയം: യുഡിഎഫ് പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ്. യുഡിഎഫ് സ്വാഗതം ചെയ്താൽ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു പി സി ജോര്‍ജിന്‍റെ പ്രതികരണം. പിണറായി വിജയന്‍റെ ഭരണത്തിന്‍റെ പോരായ്മകൾ പറയാൻ ആരുമില്ല. ജോസ് കെ മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികേടിലാക്കുമെന്നും പി സി ജോർജ്ജ് പറഞ്ഞു. 

അതേസമയം പാലാ സീറ്റിലുടക്കി ഇടതുമുന്നണി വിടാനൊരുങ്ങുകയാണ് എൻസിപി. പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. അതേ സമയം മുന്നണി വിടുന്നതിനെ ശശീന്ദ്രൻ പക്ഷം ശക്തമായി എതിർക്കുന്നു. മുന്നണി മാറ്റം തള്ളുമ്പോഴും പാലായിൽ വിട്ടുവീഴ്ചക്കില്ലെന്ന് ടിപി പീതാംബരനും മാണി സി കാപ്പനും വ്യക്തമാക്കി. ഭാവി പരിപാടി ആലോചിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും.


 

click me!