'ബിആർഎം ഷറീഫിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരം', ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം വേണം; സിബിഐക്ക് പി ജയരാജന്റെ കത്ത്

Published : Jul 22, 2023, 04:44 PM ISTUpdated : Jul 22, 2023, 09:13 PM IST
'ബിആർഎം ഷറീഫിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരം', ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം വേണം; സിബിഐക്ക് പി ജയരാജന്റെ കത്ത്

Synopsis

പ്രസംഗം കേട്ടിട്ടും സുധാകരൻ അത് തളളിപ്പറയാത്തതും ഗുരുതരമെന്ന് കത്തിൽ പറയുന്നു. ഷുക്കൂർ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനും ടിവി രാജേഷും നൽകിയ അപേക്ഷ സിബിഐ കോടതിയുടെ പരിഗണനയിലാണ്.  

കണ്ണൂര്‍:അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി.ജയരാജൻ സിബിഐക്ക് കത്തയച്ചു. കെ.സുധാകരൻ പൊലീസിനെ വിരട്ടിയാണ് കേസിൽ എഫ്ഐആർ ഇട്ടതെന്ന ബിആർഎം ഷഫിറിന്‍റെ  പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം. ഷുക്കൂർ വധക്കേസിൽ  സുധാകരൻ കൃത്രിമ തെളിവുണ്ടാക്കിയും അന്വേഷണ ഏജൻസിയെ സമ്മർദത്തിലാക്കിയും തങ്ങളെ പ്രതിചേർത്തുവെന്നാണ് വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് പി.ജയരാജന്‍റെ ആവശ്യം.

ഷഫീറിന്‍റെ പ്രസംഗവും സിബിഐ ഡയറക്ർക്ക് നൽകിയിട്ടുണ്ട്. പ്രസംഗം കേട്ടിട്ടും സുധാകരൻ അത് തളളിപ്പറയാത്തതും ഗുരുതരമെന്ന് കത്തിൽ പറയുന്നു. ഷുക്കൂർ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനും ടിവി രാജേഷും നൽകിയ അപേക്ഷ സിബിഐ കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചന നടത്തി പ്രതികളാക്കിയെന്ന വാദം കോടതിയിലും ഉന്നയിക്കും. കെ.സുധാകരനെതിരെ തുടരെ കേസുകൾ എടുക്കുന്നതിൽ പ്രതിഷേധിച്ചുളള യോഗത്തിലായിരുന്നു ഷഫീറിന്‍റെ പ്രസ്താവന. അതിൽപ്പിടിച്ചാണ് ഷുക്കൂർ കേസിൽ തുടരന്വേഷണത്തിനും സുധാകരനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താനും ആവശ്യമുയർന്നതും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?