'മോർച്ചറി പരാമർശം കലാപാഹ്വാനമല്ല'; യുവമോർച്ചയ്ക്ക് മനസിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി ജയരാജൻ

Published : Aug 05, 2023, 02:37 PM IST
'മോർച്ചറി പരാമർശം കലാപാഹ്വാനമല്ല'; യുവമോർച്ചയ്ക്ക് മനസിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി ജയരാജൻ

Synopsis

ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനം. ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തന്നെ ചുമതലയാണെന്നും പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്കിൽ പറഞ്ഞു.

തിരുവനന്തപുരം: യുവമോർച്ചക്കെതിരെ താൻ നടത്തിയ മോർച്ചറി പരാമർശം കലാപാഹ്വാനം അല്ലെന്ന് പി ജയരാജൻ. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി ജയരാജൻ പറഞ്ഞു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തന്നെ ചുമതലയാണെന്നും പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്കിൽ പറഞ്ഞു.

'യുവമോർച്ചക്കെതിരായ പരാമർശം കലാപാഹ്വാനമല്ല': പി ജയരാജൻ

മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജന്‍റെ അനവസരത്തിലുള്ള ഇടപെടലാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമാക്കും വിധം വിവാദം വളര്‍ത്തിയതിന് പിന്നിൽ പി ജയരാജന്‍റെ മോര്‍ച്ചറി പരാമര്‍ശത്തിന് വലിയ പങ്കുണ്ടെന്ന് ആരോപണം ഉയരുന്നിരുന്നു. സീമകൾ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കൾക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും പി ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. 

Also Read: മിത്ത് പരാമര്‍ശം: 'പ്രതിഷേധം ആളിക്കത്തിച്ചത് പി.ജെയുടെ പ്രസംഗം'; മോർച്ചറി പരാമർശം അനവസരത്തിലെന്ന് സിപിഎം

Also Read: അനുഷയുടേത് സിനിമയെ വെല്ലും ആസൂത്രണം, ലക്ഷ്യം അരുണിനൊപ്പമുള്ള ജീവതം; ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി