'മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലുള്ളവരല്ല', ചര്‍ച്ചകളിൽ കാര്യമില്ലെന്ന് പി ജയരാജൻ

Published : Jan 24, 2021, 11:55 AM ISTUpdated : Jan 24, 2021, 04:07 PM IST
'മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലുള്ളവരല്ല', ചര്‍ച്ചകളിൽ കാര്യമില്ലെന്ന് പി ജയരാജൻ

Synopsis

സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജൻ. 

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടതുമുന്നണിയിൽ നിന്നും പി ജയരാജൻ മത്സരിക്കുമോയെന്നത് വീണ്ടും ചർച്ചയാകുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജൻ. 

തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്നും തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന കമ്മറ്റിയാണെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട്  പ്രതികരിച്ചു. താനുൾപ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചർച്ച പോലും സിപിഎമ്മിൽ തുടങ്ങിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താൻ ഗൗരവത്തോടെ കാണുന്നില്ല എന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു