പ്രസീത അഴീക്കോടുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുരേന്ദ്രൻ്റെ ആരോപണം തള്ളാതെ പി.ജയരാജൻ

Published : Jun 10, 2021, 03:01 PM IST
പ്രസീത അഴീക്കോടുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുരേന്ദ്രൻ്റെ ആരോപണം തള്ളാതെ പി.ജയരാജൻ

Synopsis

എൻഡിഎയിലേക്കെത്താൻ പത്തുലക്ഷം രൂപ ജാനുവിന് കെ.സുരേന്ദ്രൻ നൽകിയെന്ന് ജനാധിപത്യ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതിന് പിന്നിൽ പി ജയരാജനാണെന്ന് കെസുരേന്ദ്രൻ ആരോപിക്കുന്നു.

കണ്ണൂർ: തനിക്കെതിരായി പ്രസീത അഴീക്കോട് ആരോപണം ഉന്നയിക്കും മുമ്പ് പി  ജയരാജനുമായി കൂടിക്കാഴ്ച നടത്തിയയെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ തള്ളാതെ പി ജയരാജൻ. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും പ്രസീത പുറത്തുവിട്ട തെളിവുകൾക്കാണ് മറുപടി വേണ്ടതെന്നും ജയരാജൻ  പറഞ്ഞു. ആരോപണത്തിന് പിന്നിൽ സിപിഎം അല്ലെന്നാണ് പ്രസീതയുടെ വിശദീകരണം.

എൻഡിഎയിലേക്കെത്താൻ പത്തുലക്ഷം രൂപ ജാനുവിന് കെ.സുരേന്ദ്രൻ നൽകിയെന്ന് ജനാധിപത്യ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതിന് പിന്നിൽ പി ജയരാജനാണെന്ന് കെസുരേന്ദ്രൻ ആരോപിക്കുന്നു. അതേസമയം പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴി‌‌ഞ്ഞുമാറുകയാണ് ജയരാജൻ. പി ജയരാജനുമായി താൻ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രസീതയുടെ മറുപടി. മൂന്ന് വർഷം മുമ്പ് സംഘടനയുമായി ബന്ധപ്പെട്ട കാര്യത്തിന് സംസാരിച്ചിരുന്നു. തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടാനും കെ സുരേന്ദ്രനെ പ്രസീത വെല്ലുവിളിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല