'കമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ'; വിമര്‍ശിച്ച് പി കെ ഫിറോസ്

Published : Nov 07, 2020, 05:46 PM ISTUpdated : Nov 07, 2020, 06:05 PM IST
'കമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ'; വിമര്‍ശിച്ച് പി കെ ഫിറോസ്

Synopsis

കമറുദ്ദീനും അൻവറിനും രണ്ട് നീതിയാണിവിടെയെന്ന് പി കെ ഫിറോസ്. അറസ്റ്റിനോട് എതിർപ്പില്ല. ധൃതിപ്പെട്ട് വേണ്ടായിരുന്നെന്നാണ് നിലപാട്. ഇരട്ടത്താപ്പിനെയാണ് എതിർക്കുന്നതെന്നും ഫിറോസ്.

കോഴിക്കോട്: എം സി കമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയെന്ന് പി കെ ഫിറോസ്. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. സമാനമായ കേസ് പി വി അൻവർ എംഎൽഎയുടെ പേരിലുണ്ട്. എന്നാല്‍ ആ ഇരുവരെ കേസിൽ തുടർ നടപടി ഉണ്ടായിട്ടില്ല. സലിം നടുത്തൊടിയുടെ പരാതിയിൽ അൻവറിനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല. കമറുദ്ദീനും അൻവറിനും രണ്ട് നീതിയാണിവിടെയെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തി. അറസ്റ്റിനോട് എതിർപ്പില്ല. ധൃതിപ്പെട്ട് വേണ്ടായിരുന്നെന്നാണ് നിലപാട്. ഇരട്ടത്താപ്പിനെയാണ് എതിർക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

 എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അറസ്റ്റിന് തെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങൾക്കറിയാമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. യു ഡി എഫ് അതിനെ തടസപ്പെട്ടുത്തില്ല. ബിസിനസ് തകർച്ചയാണ് ഉണ്ടായത്. എംസി കമറുദ്ദീനെ ന്യായീകരിച്ച രമേശ് ചെന്നിത്തല അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പ്രതികരിച്ചു. 

Also Read: അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നു; കമറുദ്ദീനെ ന്യായീകരിച്ച് ചെന്നിത്തല

PREV
click me!

Recommended Stories

കൊച്ചിയിൽ റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്! ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, അപകടമൊഴിവായത് തലനാരിഴയ്ക്ക്
തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ