'ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ല'; പി കെ കുഞ്ഞാലിക്കുട്ടി

Published : May 28, 2024, 12:02 PM ISTUpdated : May 28, 2024, 12:19 PM IST
'ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ല'; പി കെ കുഞ്ഞാലിക്കുട്ടി

Synopsis

രാഹുൽ ഗാന്ധി റായ്​ബറേലിയിൽ ജയിച്ചാൽ വയനാട് സീറ്റിൽ അവകാശ വാദം ഉന്നയിക്കില്ലെന്നും അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്: ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പല വിധ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധി റായ്​ബറേലിയിൽ ജയിച്ചാൽ വയനാട് സീറ്റിൽ അവകാശ വാദം ഉന്നയിക്കില്ലെന്നും അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കടുത്ത സാമ്പത്തിക പ്രതിസന്ധി, കൈയിൽ പണമില്ല; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം