ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്; ചന്ദ്രികയിൽ ലേഖനമെഴുതി കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Jul 20, 2021, 1:35 PM IST
Highlights

സമുദായങ്ങളെ ഭിന്നിപ്പിച്ച് സിപിഎം നേട്ടം കൊയ്യുന്നുവെന്നും ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന മുസ്ലീം ലീഗ് നേതാവ് കുറ്റപ്പെടുത്തുന്നു. 

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്. സച്ചാർ ആനുകൂല്യങ്ങളിൽ കയ്യിട്ട് വാരരുതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഒരു വിഭാഗത്തിനുള്ള പദ്ധതി വീതിക്കുന്നത് ആദ്യമായിട്ടാണെന്നും കുറ്റപ്പെടുത്തുന്നു. സമുദായങ്ങളെ ഭിന്നിപ്പിച്ച് സിപിഎം നേട്ടം കൊയ്യുന്നുവെന്നും ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന മുസ്ലീം ലീഗ് നേതാവ് കുറ്റപ്പെടുത്തുന്നു. 

യുപിഎ സർക്കാർ ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയെ നിയോഗിച്ചത് മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ ബോധ്യപ്പെട്ടിട്ടാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, കേരളത്തിൽ ഇടത് മുന്നണി ഇതിൽ വെള്ളം ചേർക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തുന്നു. 

click me!