രാഘവനെ വെല്ലുവിളിച്ച് സിപിഎം; ഒളിക്യാമറാ ഓപ്പറേഷന് പിന്നില്‍ സിപിഎമ്മാണെന്ന് തെളിയിക്കാമോ?

Published : Apr 05, 2019, 12:10 PM ISTUpdated : Apr 05, 2019, 12:57 PM IST
രാഘവനെ വെല്ലുവിളിച്ച് സിപിഎം; ഒളിക്യാമറാ ഓപ്പറേഷന് പിന്നില്‍ സിപിഎമ്മാണെന്ന് തെളിയിക്കാമോ?

Synopsis

എം.കെ രാഘവനെതിരെ ഇനിയും വെളിപ്പെടുത്തലുകൾ വരുമെന്നാണ് കേൾക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ 

കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ സി പി എം ആണെന്ന ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. രാഘവന്റെ കരച്ചിൽ നാടകം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും സി പി എം ജില്ല സെക്രട്ടറി ആരോപിച്ചു.

5 കോടി രൂപയുടെ ഓഫർ സ്വീകരിച്ചതെന്തിനെന്ന് രാഘവന്‍ വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവൻ തുറന്നു പറയണമെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി. രാഘവനോട് സി പി എമ്മിന് വ്യക്തിവിരോധമില്ല. ഉണ്ടായിരുന്നെങ്കിൽ അഗ്രിൻകോയിലെ റവന്യൂ റിക്കവറി ഇടത് സർക്കാർ ഒഴിവാക്കി കൊടുക്കുമായിരുന്നോയെന്ന് ചോദിച്ച പി.മോഹനന്‍ എം.കെ രാഘവനെതിരെ ഇനിയും വെളിപ്പെടുത്തലുകൾ വരുമെന്നാണ് കേൾക്കുന്നതെന്നും പറഞ്ഞു. 

അതേസമയം പുതിയ ആരോപണങ്ങളില്‍ രാഘവന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നു. ആരോപണത്തിന്‍റെ മുഴുവന്‍ വിവരങ്ങളും പുറത്തു വരട്ടെ എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി കള്ളആരോപണങ്ങള്‍ പൊളിക്കാനുള്ള തെളിവ് രാഘവന്‍ തന്നെ കൊണ്ടു വരുമെന്നും പറഞ്ഞു. 

എംകെ രാഘവനെതിരെ പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങളുടെ വിശ്വാസ്യത തെളിയിക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന തന്നെ വേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയിലെ സംഭാഷണങ്ങളെല്ലാം അതേപോലെ റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതു മാത്രം വച്ച് നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കളക്ടര്‍. 

ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഒളിക്യാമറാ ദൃശ്യങ്ങളില്‍ എഡിറ്റിംഗും ഡബിംഗും നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് എംകെ രാഘവനും വരാണാധികാരി കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ