സിപിഐ നേതാവും മുൻ വൈക്കം എംഎൽഎയുമായ പി.നാരായണൻ അന്തരിച്ചു

Published : Aug 06, 2020, 09:16 AM IST
സിപിഐ നേതാവും മുൻ വൈക്കം എംഎൽഎയുമായ പി.നാരായണൻ അന്തരിച്ചു

Synopsis

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നഗരസഭ പൊതുശ്മശാനത്തിൽ നടക്കും. 

കോട്ടയം: മുൻ വൈക്കം എംഎൽഎയും സിപിഐ നേതാവുമായിരുന്ന പി.നാരായണൻ അന്തരിച്ചു. 68 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നഗരസഭ പൊതുശ്മശാനത്തിൽ നടക്കും. 

മുൻദേവസ്വം ബോർഡ് അംഗം കൂടിയായ നാരായണൻ 1998 മുതൽ രണ്ട് തവണയായി വൈക്കം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും