പി രാഘവന്‍ ട്രസ്റ്റ് പ്രഥമ പുരസ്കാരം കെ എൻ രവീന്ദ്രനാഥിന്

Published : Jun 11, 2025, 04:49 PM ISTUpdated : Jun 11, 2025, 04:50 PM IST
കെ എൻ രവീന്ദ്രനാഥ്

Synopsis

50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ജൂണ്‍ പതിനാലിന് വൈകിട്ട് എറണാകുളത്ത് രവീന്ദ്രനാഥിന്‍റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി പുരസ്കാരം സമ്മാനിക്കും.

കാസർകോട്: കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന പി രാഘവന്‍റെ സ്മരണയ്ക്കായി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കെ എൻ രവീന്ദ്രനാഥിന്. ട്രേഡ് യൂണിയൻ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ എൻ രവീന്ദ്രനാഥ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.

50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ജൂണ്‍ പതിനാലിന് വൈകിട്ട് എറണാകുളത്ത് രവീന്ദ്രനാഥിന്‍റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി പുരസ്കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എ മാധവൻ, സെക്രട്ടറി പി രാഘവൻ, എ ഗോപാലൻ നായർ, ഡോ.സി ബാലൻ, ടി കെ രാജൻ, സണ്ണി ജോസഫ്, കെ ആർ അജിത്കുമാർ, കെ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം