ബിജെപിക്കെതിരെ സംസാരിക്കാൻ സഭയില്‍ എഴുന്നേറ്റിട്ടുണ്ടോ? എ കെ ആന്‍റണിയോട് പി രാജീവിന്‍റെ ചോദ്യം

Published : Jul 20, 2019, 12:08 PM ISTUpdated : Jul 20, 2019, 12:10 PM IST
ബിജെപിക്കെതിരെ സംസാരിക്കാൻ സഭയില്‍ എഴുന്നേറ്റിട്ടുണ്ടോ? എ കെ ആന്‍റണിയോട് പി രാജീവിന്‍റെ ചോദ്യം

Synopsis

എ കെ ആന്‍റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാനാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? രാജീവ് ചോദിച്ചു

കൊച്ചി: ഏറ്റവും അധികം ആളുകളെ കൊന്ന വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്ഐ എന്ന് പറഞ്ഞ് കടന്നാക്രമിച്ച എ കെ ആന്‍റണിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി സിപിഎം നേതാവ് പി രാജീവ്. വിമോചന' സമരത്തിലൂടെ വിദ്യാർത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് ആന്‍റണിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

കോൺഗ്രസിന്‍റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ പത്രസമ്മേളനം നടത്തിയിട്ടുണ്ടോ എന്നും രാജീവ് ചോദിച്ചു. എ കെ ആന്‍റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാനാഥൻ സംസാരിക്കാൻ അവസരം നൽകും.

എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസാരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? പിആർഎസ് ഡാറ്റ പ്രകാരം എ കെ ആന്‍റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്. പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ആന്‍റണി.

അദ്ദേഹം പാർലമെന്‍റില്‍ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം. ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ലെന്നും രാജീവ് പറഞ്ഞു. എന്നാൽ, ഈ മൗനം എസ്എഫ്ഐക്കെതിരായ പ്രചരണത്തിനില്ല. കെഎസ്‍യുവില്‍ നിന്ന് വളർന്നില്ല എന്നതല്ല പ്രശ്നം. കോൺഗ്രസിന്‍റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്‍റെ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണെന്ന് എഴുതിയാണ് രാജീവ് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശ്രീ എ കെ ആന്റണി കോൺഗ്രസ്സിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് എസ് എഫ് ഐക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. കെ എസ് യു വിന്റെ സ്ഥാപക നേതാവെന്ന നിലയിൽ പ്രത്യേകിച്ചും . 'വിമോചന' സമരത്തിലൂടെ വിദ്യാർത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവല്ലോ. അദ്ദേഹം പത്രസമ്മേളനത്തിൽ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങൾക്ക് നിരവധി മറുപടികൾ വന്നു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ നമ്മളെ അസ്വസ്ഥമാക്കേണ്ടത് മറ്റാന്നാണ്. കോൺഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കർണ്ണാടകയിലേയും ബി ജെ പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

ശ്രീ ഏ കെ ആന്റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാ നാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബി ജെ പി ക്കെതിരെ സംസരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? പി ആർ.എസ് ഡാറ്റ പ്രകാരം ശ്രീ ഏ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്. പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ശ്രീ ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.
എന്നാൽ, ഈ മൗനം എസ് എഫ് ഐ ക്കെതിരായ പ്രചരണത്തിനില്ല. കെ എസ് യു വിൽ നിന്നും വളർന്നില്ല എന്നതല്ല പ്രശ്നം - കോൺഗ്രസ്സിന്റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭിരാം കൊലക്കേസിൽ പുതിയ മൊഴി, ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: 17-കാരന്റെ ജാമ്യം റദ്ദാക്കിയില്ല, ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളി