
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ കാണാതായി രണ്ട് ദിവസമായിട്ടും തെരച്ചിൽ എങ്ങും എത്തിയില്ല. തെരച്ചിൽ ഏകോപിപ്പിക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യപകമായി കടലാക്രമണം രൂക്ഷമാണ്. യോഗം വിളിക്കുന്നതല്ലാതെ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ നാലുപേരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. ഇവര്‍ക്കായി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കോസ്റ്റ്ഗാര്‍ഡിന്‍റെയും തീരദേശസംരക്ഷണസേനയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഇവരുടെ തെരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് വ്യാഴാഴ്ച മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മത്സ്യത്തൊഴിലാളികളെക്കൂടി തെരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നുകൂടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam