'പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പും', സഭയുടെ സ്ഥാനാർഥി എന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് പി രാജീവ്

Published : May 06, 2022, 09:51 AM ISTUpdated : May 06, 2022, 10:07 AM IST
'പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പും', സഭയുടെ സ്ഥാനാർഥി എന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് പി രാജീവ്

Synopsis

വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണെന്ന് പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ (Thrikkakara) ഇടത് സ്ഥാനാ‍ർത്ഥി (LDF Candidate) പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്ന് മന്ത്രി പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നും രാജീവ് പറഞ്ഞു.

വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകളും ജോ ജോസഫിനു ഏകോപിപ്പിക്കാൻ കഴിയും. നാലുവർഷം പാഴാക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ നിൽക്കില്ല. യോഗ്യതയുള്ള പ്രതിനിധിയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പാ‍ർട്ടി പറഞ്ഞാൽ കെവി തോമസിനെ കാണും, ജോ ജോസഫിനെതിരെ ആരോപണം ഉന്നയിക്കാനില്ലെന്ന് ഉമ തോമസ്

കൊച്ചി: കോൺ​ഗ്രസിനോട് (Congress) ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ (K V Thomas) പാ‍ർട്ടി പറഞ്ഞാൽ മാത്രം പോയി കാണുമെന്ന് തൃക്കാക്കരയിലെ (Thrikkakara) യുഡിഎഫ് (UDF) സ്ഥാനാ‍ർത്ഥിയായ ഉമ തോമസ് (Uma Thomas).  സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്വയിക്കുന്നത് ഡിസിസിയാണെന്നും അത് അക്ഷരം പ്രതി അനുസരിക്കുമെന്നും അവ‍ വ്യക്തമാക്കി. അതേസയമം എൽഡിഎഫ് സ്ഥാനാ‍ർത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാ‍ർത്ഥിയാണെന്ന ആരോപണം ഉന്നയിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. മത്സരത്തെ ആ രീതിയില്‍ കാണാനില്ലെന്നും ഉമ തോമസ് പറഞ്ഞു.

തൃക്കാക്കര എംഎൽഎയായിരുന്ന പി ടി തോമസിന്റെ മരണത്തെ തുട‍ർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ ഭാര്യ ഉമ തോമസിനെ ഇറക്കിയാണ് മണ്ഡലം നിലനി‍ർത്താൻ കോൺ​ഗ്രസ് ശ്രമിക്കുന്നത്. അതേസമയം ഹൃദ്രോ​ഗ വിദ​ഗ്ധനായ ഡോ. ജോ ജോസഫാണ് സിപിഎം സ്ഥാനാ‍ർത്ഥി. ജോ ജോശഫ് സഭയുടെ സ്ഥാനാ‍ർത്ഥിയാണെന്ന ആരോപണം യുഡിഎഫ് പാളയത്തിൽ നിന്ന് ഉയരുന്നതിനിടെയാണ് ഉമ തോമസിന്റെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍