'ബംഗളൂരു, ചെന്നൈ, പൂനെ വേണ്ട, തിരുവനന്തപുരം മതിയെന്ന് ഡി-സ്‌പേസ്'; കമ്പനിയുടെ ഏഷ്യയിലെ ആദ്യ സെന്റര്‍ കേരളത്തിൽ

Published : May 22, 2024, 08:27 PM IST
'ബംഗളൂരു, ചെന്നൈ, പൂനെ വേണ്ട, തിരുവനന്തപുരം മതിയെന്ന് ഡി-സ്‌പേസ്'; കമ്പനിയുടെ ഏഷ്യയിലെ ആദ്യ സെന്റര്‍ കേരളത്തിൽ

Synopsis

കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് കൂടിക്കാഴ്ചയില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേണ്‍ഡ് ഷാഫേഴ്‌സ് അഭിപ്രായപ്പെട്ടെന്ന് മന്ത്രി പി രാജീവ്.

തിരുവനന്തപുരം: ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ മുന്‍നിര കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസിന്റെ ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് മൂന്നാമത്തെ സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചത്. ബംഗളൂരു, ചെന്നൈ, പൂനെ തുടങ്ങി പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചതെന്ന് രാജീവ് പറഞ്ഞു. 

തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തില്‍ 10,000 ചതുരശ്ര അടിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേണ്‍ഡ് ഷാഫേഴ്‌സ് അഭിപ്രായപ്പെട്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

മന്ത്രി പി രാജീവിന്റെ കുറിപ്പ്: 'ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ ലോകത്തെ തന്നെ മുന്‍നിര കമ്പനിയായ ഡി-സ്‌പേസ് ടെക്‌നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ സ്ഥാപിച്ചിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുകയാണ്. കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്‌പേസ് ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചത്.  ബാംഗ്ലൂര്‍, ചെന്നൈ, പൂനെ തുടങ്ങി ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്.'

'കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേണ്‍ഡ് ഷാഫേഴ്‌സ് അഭിപ്രായപ്പെട്ടത് നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണ്. ലോകോത്തര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ, ബി എം ഡബ്ല്യു, ഓഡി, വോള്‍വോ, ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡി-സ്‌പേസിന്റെ ഉപഭോക്താക്കളാണ്. കേരളത്തില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന ഫ്രഞ്ച് വിമാന എഞ്ചിന്‍ നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സാഫ്രാനും ഡി സ്‌പേസിന്റെ ഉപഭോക്താക്കളിലൊരാളാണ്.' 

'ഐ.ടി/എ.ഐ മേഖലയില്‍ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് കേരളത്തില്‍ ഡി-സ്‌പേസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കല്‍ ടെക്‌നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാന്‍ സാധിക്കും. മുപ്പത് വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡി-സ്‌പേസ് 9 രാജ്യങ്ങളിലായി 2600ല്‍ പരം പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തില്‍ 10,000 ചതുരശ്ര അടിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.'

ആ 'വൈറൽ വീഡിയോ' നീക്കം ചെയ്തെന്ന് യൂട്യൂബര്‍ ഇര്‍ഫാന്‍; നടപടി ആരോഗ്യവകുപ്പിന്റെ നോട്ടീസിന് പിന്നാലെ 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'