കേസ് കൊടുത്തതിലും പണം കൊടുക്കാത്തതിലും വിരോധം, ഭാര്യയെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Published : May 22, 2024, 07:41 PM IST
കേസ് കൊടുത്തതിലും പണം കൊടുക്കാത്തതിലും വിരോധം, ഭാര്യയെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Synopsis

ഭാര്യ സെലിൻ എന്ന് വിളിക്കുന്ന റേച്ചൽ ഡാനിയേലി(54)നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീട്ടുപറമ്പിലിട്ട്  ഡാനിയേൽ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

പത്തനംതിട്ട: വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും  50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ വീട്ടിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന സി പി ഡാനിയേലിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി  3 ശിക്ഷിച്ചത്. ജഡ്ജി ഡോ. പി കെ ജയകൃഷ്ണനാണ് വിധി പുറപ്പെടുവിപ്പിച്ചത്. 

ഭാര്യ സെലിൻ എന്ന് വിളിക്കുന്ന റേച്ചൽ ഡാനിയേലി(54)നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീട്ടുപറമ്പിലിട്ട്  ഡാനിയേൽ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയിൽ കേസുകൾ നൽകിയതും, സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നൽകാത്തതും മറ്റും കാരണമാണ് ഡാനിയേൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾക്ക് ഭാര്യയെ സംശയവുമുണ്ടായിരുന്നു.

നിരന്തരമുള്ള ഭർത്താവിന്റെ മർദ്ദനം കാരണം കോടതിയിൽ നിന്നും 2011-12 കാലയളവിൽ രണ്ടു തവണ സെലിൻ സംരക്ഷണ ഉത്തരവ് സമ്പാദിച്ചിരുന്നു. വില്ലേജിൽ കയറരുതെന്ന് ഇയാൾക്കെതിരെ നിയന്ത്രണ ഉത്തരവും നിലനിന്നിരുന്നു. പിന്നീട് പലരും ഇടപെട്ടതുകാരണം ഇരുവരും ഒരുമിച്ചുതാമസിച്ച് തുടങ്ങി ഒരാഴ്ച്ചക്കു ശേഷമാണ് കൊലപാതകം നടന്നത്. 

വീടിന്റെ ഹാളിൽ ഇരുന്ന സെലിനെ കൈയിൽ വെട്ടുകത്തിയുമായി എത്തിയ പ്രതി ആഞ്ഞുവെട്ടിയെങ്കിലും ഒഴിഞ്ഞുമാറി വീടിനു പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പറമ്പിലിട്ട് തുരുതുരാ കഴുത്തിനും തലയ്ക്കും വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സെലിൻ മരണപ്പെട്ടു. 

അന്നത്തെ തണ്ണിത്തോട് എസ് ഐ ആയിരുന്ന ലീലാമ്മയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോന്നി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ ജോസ് തുടർന്ന് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിറ്റേന്ന് വൈകിട്ട് ആവോലിക്കുഴിയിൽ നിന്നും പിടികൂടി. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.  ബി ബിന്നി ഹാജരായി.

അടുക്കളയിലെ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് വീട് തകർന്നു, അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ