പൊലീസ് നടപടി തടസമാകില്ല; പി രാജുവിന് വിദേശത്ത് പോകാം

Published : Aug 22, 2019, 07:57 PM ISTUpdated : Aug 22, 2019, 07:58 PM IST
പൊലീസ് നടപടി തടസമാകില്ല; പി രാജുവിന് വിദേശത്ത് പോകാം

Synopsis

കൊച്ചി ഐജി ഓഫീസ് മാർച്ചിനെ തുടർന്നുണ്ടായ അക്രമ സംഭവത്തിന്‍റെ പേരിൽ പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. 

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്‍റെ വിദേശയാത്രയ്ക്കുള്ള വിലക്ക് നീങ്ങി. തൽകാൽ പാസ്പോർട്ടിൽ ക്ലിയറന്‍സ് നിഷേധിച്ച പൊലീസ് നടപടി യാത്രയ്ക്ക് തടസ്സമാകില്ലെന്ന് എറണാകുളം റീജിയണല്‍ പാസ്പോർട്ട് ഓഫീസർ പി രാജുവിനെ രേഖാമൂലം അറിയിച്ചു. 

കൊച്ചി ഐജി ഓഫീസ് മാർച്ചിനെ തുടർന്നുണ്ടായ അക്രമ സംഭവത്തിന്‍റെ പേരിൽ പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഈ കേസിന്‍റെ പേരിലാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത്. തുടർന്ന്  പി രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി 26നകം ഉചിതമായ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പാസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫ് പ്രവാസികളുടെ ശ്രദ്ധക്ക്! എന്താണ് വിമാന സർവീസുകളുടെ സാഹചര്യം, കൊച്ചി വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ
പൊങ്കാല ചുടുകട്ട ശേഖരണം പുനരാലോചിക്കുമെന്ന് മേയർ വിവി രാജേഷ്, ഈ വർഷവും വീട് നിര്‍മിക്കാന്‍ നൽകും ,ചെലവും ഗുണവും നോക്കി തുടരണോ എന്ന് തീരുമാനിക്കും