
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയന നടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു, ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം അല്ലെങ്കിൽ ഐസക് പരസ്യമായി മാപ്പ് പറയണമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിന്‍റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻറെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്കിന്‍റെ വിമർശനം.
തോമസ് ഐസക്കിന്‍റെ ആരോപണം ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. ദേശീയപാത വികസനത്തിന് ബി ജെ പിയും ഞാനും ഒരു അവസരത്തിലും എതിര്‍ നിന്നിട്ടില്ലെന്നും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു പിള്ളയുടെ നിലപാട്. മുൻഗണന പട്ടികയിൽ നിന്ന് കേരളത്തെ മാറ്റിയത് തന്റെ കത്തിന്റെ പേരിൽ അല്ലെന്നും അത് ഭരണപരമായ തീരുമാനമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം, ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
Also Read: ദേശീയപാത വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam