'ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല'; സഭാതര്‍ക്കം പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ശ്രീധരന്‍ പിള്ള

By Web TeamFirst Published Jan 29, 2021, 11:37 AM IST
Highlights

ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല. സഭാതര്‍ക്കം രൂക്ഷമായ പ്രശ്നമാണ്. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് കാണുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

കൊച്ചി: സഭാതര്‍ക്കം പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. യാക്കോബായ വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല. സഭാതര്‍ക്കം രൂക്ഷമായ പ്രശ്നമാണ്. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് കാണുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

അതേസമയം കോൺഗ്രസ് നേതാക്കളും ഇന്ന് യാക്കോബായ നേതൃത്വവുമായി ചർച്ച നടത്തും. സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിൽ എത്തി ബസേലിയോസ് തോമസ് പ്രഥമൻ ബാവവുമായി കൂടിക്കാഴ്ച നടത്തു. വൈകിട്ട് നാലിനാകും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എത്തുക.

ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്. പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരുന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഉന്നയിക്കും.

click me!