ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസില്‍ അപകടം; തടിയുമായെത്തിയ ലോറി ഇടിച്ച് ടോൾബൂത്ത് തകർന്നു

Published : Jan 29, 2021, 10:19 AM ISTUpdated : Jan 29, 2021, 12:45 PM IST
ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസില്‍ അപകടം; തടിയുമായെത്തിയ ലോറി ഇടിച്ച് ടോൾബൂത്ത്  തകർന്നു

Synopsis

ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ബൈപാസിൻ്റെ  ടോൾബൂത്ത് തകർന്നു. പുലർച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് കേടുപാടു ഉണ്ടായത്

ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾപിരിവ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ചിട്ടുള്ള നാല് ബൂത്തുകളിൽ ഒന്നാണ് തകർന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായത്.

പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു. ടോൾ പിരിവ് തുടങ്ങാത്തതിനാൽ ബൂത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല.  ടോൾ ബൂത്തിൽ സി സി ടി വി ഇല്ലാത്തതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചതെന്നാണ് നിഗമനം.  

ടോൾ ബൂത്തിൽ നാല് ട്രാക്കുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്ന് നൽകിയിരുന്നത്. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈപ്പാസിൽ അപകടം ഉണ്ടായിരുരുന്നു. ഡിവൈഡർ അടക്കം സ്ഥാപിച്ച അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം നി‍ർവഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആക‍ർഷണം.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി