
പാലക്കാട്: സ്ഥാനാർഥിയാകാൻ അവസരം കിട്ടിയതിൽ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ പ്രതിനിധിയാകാൻ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സരിൻ വ്യക്തമാക്കി.
മുന്നണിയിലെ പ്രവർത്തകർക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞ സരിൻ യുഡിഎഫ് സ്ഥാനാർഥിയെയും പാലക്കാടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. മറ്റൊരാളുടെ തോളിൽ കയറി നിന്നു പ്രവർത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാർഥിയെന്നും സരിൻ വിമർശിച്ചു. ഭാര്യ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടുന്നു. ഇത് മലീമസമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് എതിരായ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് നടക്കുന്നതെന്നും ബിജെപിയാണ് മുഖ്യശത്രുവെന്നും സരിന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam