തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം, പക്ഷേ...; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സരിൻ

Published : May 04, 2026, 06:54 PM IST
sarin

Synopsis

തിരുവനന്തപുരത്ത് എൽഡിഎഫിനേറ്റ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി. സരിൻ. ജനവിധി അംഗീകരിക്കുന്നുവെന്നും തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച യുഡിഎഫിന് ആശംസകൾ നേർന്ന സരിൻ, ജനങ്ങളെ വീണ്ടും വിശ്വാസത്തിലെടുത്ത് പാർട്ടി തിരികെ വരുമെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എൽഡിഎഫിനേറ്റ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി. സരിൻ. കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ നിയോഗം ലഭിച്ച യുഡിഎഫിന് ആശംസകളെന്ന് സരിൻ കുറിച്ചു. എൽഡിഎഫിന്റെ തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും. അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും. അവരെ മാനിക്കുക. വിശ്വസിക്കുക. വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങൾ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്. ഇനിയുള്ള ദിനങ്ങൾ അതിനുള്ളതാണെന്നും മുഴുവൻ വിജയികൾക്കും അഭിനന്ദനങ്ങളെന്നും സരിൻ വ്യക്തമാക്കി.

സരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ ! 

ജനവിധി അംഗീകരിച്ചേ മതിയാകൂ;

അത് അന്തിമമാണ്.

പക്ഷെ ഒന്നിന്റെയും അവസാനമല്ല...

തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം.

അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം.

പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും!

അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും!

അവരെ മാനിക്കുക. വിശ്വസിക്കുക.

വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങൾ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്.

ഇനിയുള്ള ദിനങ്ങൾ അതിനുള്ളതാണ്!

മുഴുവൻ വിജയികൾക്കും അഭിനന്ദനങ്ങൾ.

കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ നിയോഗം ലഭിച്ച യുഡിഎഫിന് ആശംസകൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുന്നത്തുനാട് പിടിച്ചെടുത്ത് യുഡിഎഫ്; വി പി സജീന്ദ്രൻ വിജയിച്ചത് 21283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ
കെകെ ശൈലജയുടെ റെക്കോര്‍ഡ് പഴങ്കഥ; നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി പി കെ കുഞ്ഞാലിക്കുട്ടി