
കൊച്ചി: വി ഡി സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കണമെന്ന് പി സരിന്‍. അതാണ് ആദ്യത്തെ ആവശ്യമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും സരിന്‍ പറഞ്ഞു. അധികാരം കൈപിടിയിൽ ഒതുക്കിയ ഒരു വ്യക്തി നേരിട്ട അനിവാര്യമായ പതനമാണിത്. ഷാഫി പറമ്പിൽ ബിഹാറിലേക്ക് പോയി. രാഹുല്‍ ഗാന്ധിയുടെ ഒപ്പം നടക്കാൻ എന്നാണ് പറയുന്നത്. ഇവിടെ നടന്നത് പറഞ്ഞാൽ ദേശീയ നേതൃത്വം നാണിച്ചു പോകും. വർഷം മുഴുവൻ പറഞ്ഞാലും കോൺഗ്രസ്സിന്റെ അനാശാസ്യ കഥകൾ അവസാനിക്കില്ല എന്നാണ് സരിന്‍റെ ആരോപണം.
എന്തൊക്കെയോ കൂട്ടുകച്ചവടം കോൺഗ്രസ്സിൽ പൊളിഞ്ഞിട്ടുണ്ട്. അതാണ് ഓരോന്ന് പുറത്ത് വരുന്നത്. വിഡി സതീശന്‍, ഷാഫി, രാഹുൽ എന്നിവര്‍ക്കെതിരെ പറഞ്ഞാലും തീരാത്ത കഥകളുണ്ട്. പ്രസ്ഥാനത്തിൽ ഉള്ളവർ തന്നെ അത് പുറത്ത് പറയും. കോൺഗ്രസ്സിനെ നന്നാക്കാൻ ആഗ്രഹം ഉള്ളവർക്ക് അത് മാത്രമാണ് വഴി എന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam