വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

Published : Jun 15, 2026, 11:38 PM IST
vellappally natesan says ldf will retain power in kerala

Synopsis

നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

തിരുവനന്തപുരം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമെന്നും പി ശശി പറയുന്നു. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. നിയമനടപടിയിലേക്ക് നീങ്ങുകയാണ് പി ശശി. നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. അതിരൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി പി ശശിക്കെതി ഉന്നയിച്ചത്. പി ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒരു പാരലൽ ഭരണം പി ശശി ഉണ്ടാക്കിയെന്നും പൊലീസിനെ അടക്കം ​ദുരുപയോ​ഗം ചെയ്തുവെന്നുമാണ് അന്ന് വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പി ശശി വെള്ളാപ്പള്ളിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇതാണ് മാറ്റമെന്ന് രാജീവ് ചന്ദ്രശേഖർ; 'നേമത്ത് മഴക്കെടുതിയിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം അന്തിമഘട്ടത്തിൽ'
തൃശ്ശൂരിലും ഷി​ഗല്ല മരണം, മരിച്ചത് മാപ്രാണം സ്വദേശി; കണ്ണൂരിൽ 2 കുട്ടികൾക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു