ഡോളർ കേസിൽ ആശങ്കയില്ല; കഴമ്പില്ലാത്ത ആരോപണങ്ങളെന്ന് ശ്രീരാമകൃഷ്ണൻ

By Web TeamFirst Published Nov 24, 2021, 1:12 PM IST
Highlights

ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലാത്തുകൊണ്ടാണ് പുതിയ പദവി സർക്കാർ നൽകിയതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം: ഡോളർ കടത്ത് കേസ് സംബന്ധിച്ച് ആശങ്കയുമില്ലെന്ന് നോർക്ക-റൂട്ടസ് വൈസ് ചെയർമാന്‍ ശ്രീരാമകൃഷ്ണൻ. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ച് നൽകിയ കുറ്റപത്രത്തിൽ ഒന്നും കണ്ടെത്തിയില്ല. ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലാത്തുകൊണ്ടാണ് പുതിയ പദവി സർക്കാർ നൽകിയതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ആരോപണങ്ങളിൽ തനിക്ക് അന്നും ഇന്നും ആശങ്കിയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ദുബായിൽ പോയത് മുസ്ലി ലീഗിന്റെ സംഘടന വിളിച്ചിട്ടാണ്. മാധ്യമങ്ങൾ വഴിയാണ് യുറോപ്യയിലുമുണ്ടെന്ന് ഞാൻ അറിഞ്ഞത്. അതിലൊന്നും ഒരു വാസ്തവുമില്ലെന്ന് തെളിഞ്ഞുവെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോർക്ക- റൂർട്സ് വൈസ് ചെയർമാനായി ചുമതലേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പ്രാവാസി ക്ഷേമ നിധി ബോർഡിൽ അംഗത്വമെടുത്ത് നൽകാമെന്ന വ്യാജനെ ചിലർ തട്ടിപ്പ് നടത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രാധാകൃഷ്ണൻ അറിയിച്ചു. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർ‍ത്തയെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രവാസികള്‍  വഞ്ചിതരാകാതെ ബോർഡിന്‍റെ വെബ് സൈറ്റ് വഴി നേരിട്ട് ക്ഷേമനിധിയിൽ അംഗത്വമെടുക്കണമെന്നും സി.ഇ.ഒ. ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!