എടാ പോടാ വിളി നിയമസഭയില്‍ വേണ്ട; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

Web Desk   | Asianet News
Published : Mar 05, 2020, 10:37 AM ISTUpdated : Mar 05, 2020, 10:49 AM IST
എടാ പോടാ വിളി നിയമസഭയില്‍ വേണ്ട; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

Synopsis

പിസി ജോര്‍ജ്ജ് നിയമസഭയിൽ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സ്പീക്കറുടെ നടപടി

തിരുവനന്തപുരം: നിയമസഭയിൽ 'എടാ പോടാ' വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. എടാ പോടാ വിളിയൊന്നും നിയമസഭയിൽ വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍  പറഞ്ഞു. നിയമസഭയിൽ സ്പീക്കര്‍ക്ക് നൽകാൻ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ്ഏ ൽപ്പിച്ചു. അത് കൈമാറാൻ താമസിക്കുന്നത് കണ്ടായിരുന്നു നിയമസഭാ ജീവനക്കാരനെതിരെ പിസി ജോര്‍ജ്ജിന്‍റെ പരാമര്‍ശം.

ഇത് കേട്ടാണ് സ്പീക്കര്‍ പ്രശ്നത്തിൽ ഇടപെട്ടതും പരാമര്‍ശം വിലക്കിയതും.  ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്ന് സ്പീക്കര്‍ ജോര്‍ജിനോട് പറഞ്ഞു. നിയമസഭയ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

 

 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ