
തവനൂര്‍: മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം ഈ മാസം 22ന് നടക്കും. തവനൂരിലെ വൃദ്ധ സദനത്തില്‍ വച്ചാണ് വിവാഹം നടക്കുക. ഞായറാഴ്ച ഒമ്പത് മണിക്കാണ് ആര്‍ഭാടങ്ങളില്ലാതെ ലളിതമായി വിവാഹ ചടങ്ങ്. തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് നിരഞ്ജനയുടെ വരന്‍.
നിരഞ്ജനയുടെ താത്പര്യ പ്രകാരമാണ് വിവാഹം വൃദ്ധസദനത്തില്‍വച്ച് നടത്തുന്നത്. ഇവിടെ ഇടയ്ക്കിടെ ശ്രീരാമകൃഷ്ണനും കുടുംബവും സന്ദര്‍ശനം നടത്താറുണ്ട്. ഇവിടുത്തെ അന്തേവാസികളോടുള്ള അടുപ്പമാണ് അവരുടെ മുന്നില്‍ വെച്ച് വിവാഹം നടത്താന്‍ നിരഞ്ജനയെ പ്രേരിപ്പിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് നിലവില്‍ നിരഞ്ജന. എം.ബി.എയക്ക് പഠിക്കുമ്പോള്‍ നിരഞ്ജനയുടെ സീനിയറായിരുന്നു വരനായ സംഗീത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam