സ്വപ്നയെ തിരിച്ചറിയാൻ സാധിക്കാതെ പോയത് വീഴ്ച, വിവാദങ്ങളിൽ കൂട്ടായ പ്രതിരോധമുണ്ടായില്ല: പി.ശ്രീരാമകൃഷ്ണൻ

By Asianet MalayalamFirst Published Apr 28, 2021, 6:37 PM IST
Highlights

തൻ്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കര്‍ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി. 

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമാണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ൻ. സിന്ധു സൂര്യകുമാറിന് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്. 

യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്നയെ താൻ അറിയുന്നതും പരിചയപ്പെടുന്നതും. തീര്‍ത്തും പ്രൊഫഷണലായ ഒരു ബന്ധമാണ് സ്വപ്നയോട് ഉണ്ടായിരുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന രീതിയിൽ അവരോട് ബഹുമാനത്തോടെ തന്നെയാണ് പെരുമാറിയതും ബന്ധം സൂക്ഷിച്ചതും. സ്വപ്നയുടെ ബാക്ക്ഗ്രൗണ്ട് എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയത് തനിക്ക് പറ്റിയ പിഴവാണെന്നും സ്പീക്കര്‍ പറഞ്ഞു. 

അഭിമുഖത്തിലെ പ്രസക്തഭാഗം - 

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്നയെ പരിചയപ്പെടുന്നത്. അവിടെ വച്ചാണ് അവരെ ആദ്യമായി കാണുന്നത്. സ്വപ്നയെ കൂടുതലായി പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതൊഴിച്ചാൽ സ്വപ്ന എന്തെങ്കിലും സഹായം എന്നിൽ നിന്നും ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന ആൾ കൂടെയുള്ളപ്പോൾ എൻ്റെ സഹായം അവര്‍ക്ക് ആവശ്യമില്ല. സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാൻ സാധിക്കാതെ പോയത് ഒരു പിഴവാണ്. ഇക്കാര്യം തിരിച്ചറിയാൻ സാധിച്ചില്ല. കൃത്യമായ ഇൻ്റലിജൻസ് വിവരങ്ങളും ഇക്കാര്യത്തിൽ എനിക്ക് ലഭിച്ചില്ല. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിക്കുന്നത്. സ്വാഭാവികമായും അവരോട് ആ രീതിയിൽ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 

എൻ്റെ നാടായ മലബാറിൽ നിന്നും മറ്റും കോണ്‍സുലേറ്റിൽ പലവിധ ആവശ്യങ്ങളുമായി വരുന്നുവരുണ്ടായിരുന്നു. അവരിൽ പലരുടേയും പ്രശ്ന പരിഹാരത്തിന് സ്വപ്നയുടെ സഹായം തേടിയിരുന്നു. വ്യക്തിപരമായ സൗഹൃദം എന്നതിനെ എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിയില്ല. നന്നായി കാണുന്നു, സംസാരിക്കുന്നു, ഭര്‍ത്താവിനൊപ്പം വീട്ടിൽ വന്നു കാപ്പി കുടിച്ചു പോകുന്നു. ഇതൊക്കെയുണ്ടായിട്ടുണ്ട്. 

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരെ ബഹുമാനത്തോടെ സ്വീകരിച്ചത്. അവരുടെ ബാക്ക്ഗ്രൗണ്ട് തിരിച്ചറിയാൻ സാധിച്ചില്ല. തൻ്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കര്‍ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി. സ്വപ്നയ്ക്കൊപ്പമുള്ള സന്ദീപിനേയും സരിത്തിനേയും എനിക്ക് പരിചയമില്ല. സന്ദീപിനെ ഞാൻ കണ്ടിട്ടു പോലുമില്ല. സരിത്തിനെ ഒരു തവണ സ്വപ്നയ്ക്കൊപ്പം കണ്ടെങ്കിലും നേരിട്ട് പരിചയമില്ല. 

സ്പീക്കറായി പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തിൽ ഏറ്റവും വിഷമം തോന്നിയത് എന്നെക്കുറിച്ച് ഇല്ലാക്കഥകൾ മാധ്യമങ്ങൾ ആരോപണമായി കൊണ്ടു വന്നപ്പോൾ ആണ്. രാവിലെ പത്രം വായിക്കുമ്പോൾ ആയിരിക്കും സ്പീക്കര്‍ക്ക് വിദേശനിക്ഷേപം എന്നൊക്കെയുള്ള വാര്‍ത്ത കാണുക. പക്ഷേ സ്പീക്കറായതിനാൽ തുറന്ന്പ്രതികരിക്കാനോ തിരിച്ചടിക്കാനോ പറ്റില്ല. വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ ഉണ്ടായില്ല. 
 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!