'ഭരണകൂട ഭീകരതക്കെതിരെ പോരാടുക'; ആദ്യ പ്രതികരണവുമായി പിവി അൻവർ

Published : Jan 05, 2025, 09:34 PM ISTUpdated : Jan 06, 2025, 11:17 AM IST
'ഭരണകൂട ഭീകരതക്കെതിരെ പോരാടുക'; ആദ്യ പ്രതികരണവുമായി പിവി അൻവർ

Synopsis

പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അറസ്റ്റിന് നീക്കം നടത്തുന്നതിനിടെ ആദ്യ പ്രതികരണവുമായി വിപി അൻവർ. ഭരണകൂട ഭീകരതക്കെതിരെ പോരാടുകയെന്നാണ് ഫേസ്ബുക്കിലൂടെ പി.വി അൻവറിന്റെ പ്രതികരണം. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പി വി അൻവറിന്റെ അറസ്റ്റിനാണ് നീക്കം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘം പിവി അൻവറിന്‍റെ വീട്ടിൽ തുടരുകയാണ്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിന്‍റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടിയതിനാൽ പ്രദേശത്ത് സംഘർഷ സാധ്യതയുണ്ട്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം, പൊലീസ് സംഘം വീട്ടിൽ

 

 

 


 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം