'കാനയിലോ കനാലിലോ അല്ല'; എവിടെയെന്ന ചോദ്യങ്ങൾക്ക് വീഡിയോയിലൂടെ മറുപടിയുമായി പി വി അന്‍വര്‍

Published : Feb 06, 2021, 09:49 PM ISTUpdated : Feb 06, 2021, 10:02 PM IST
'കാനയിലോ കനാലിലോ അല്ല'; എവിടെയെന്ന ചോദ്യങ്ങൾക്ക് വീഡിയോയിലൂടെ മറുപടിയുമായി പി വി അന്‍വര്‍

Synopsis

നിലമ്പൂര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെ എംഎല്‍എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്‍റുകള്‍ പോസ്റ്റ് ചെയതിരുന്നു. 

തിരുവനന്തപുരം: ബിസിനസ് സംരംഭത്തിനായി ആഫ്രിക്കയിലെന്ന വീഡിയോ സന്ദേശവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. എംഎല്‍എയെ കാണാനില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍  പ്രചരിച്ചതോടെയാണ് വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്ത് എത്തിയത്. ഘാനയില്‍ തടവിലെന്ന പ്രചാരണത്തിന് കാനയിലോ കനാലിലോ അല്ലെന്നായിരുന്നു അന്‍വറിന്‍റെ മറുപടി. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് താനെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്.

നിലമ്പൂര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെ എംഎല്‍എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്‍റുകള്‍ പോസ്റ്റ് ചെയതിരുന്നു. ഇതിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ മറുപടി നല്‍കിയിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്